കുറച്ചു നാളുകളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്റണി

antony

കുറച്ചു നാളുകളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. തന്റെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ആന്റണി. വൈകുന്നേരം 5.50ന് കെപിസിസി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്നും എ കെ ആന്റണി പറഞ്ഞു

ഇന്ന് മൂന്ന് മണിയോടെയാണ് അനിൽ ആന്റണി ബിജെപി അംഗത്വം എടുത്തത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവരും അനിൽ ആന്റണിക്കൊപ്പമുണ്ടായിരുന്നു.
 

Share this story