എകെജി സെന്റർ ആക്രമണക്കേസ്: സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തള്ളി

എകെജി സെന്റർ ആക്രമണക്കേസ് രണ്ടാം പ്രതി സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ

പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. വാദം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടെന്ന് പറഞ്ഞ പ്രതിയോട് ഇരിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു

ജാമ്യം നൽകിയാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്നും ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തത് കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാതിരുന്നതെന്നും പ്രതി വാദിച്ചിരുന്നു.
 

Share this story