ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശ്ശികയല്ലെന്ന് മന്ത്രി ജി ആർ അനിൽ

anil

ആലപ്പുഴ തകഴിയിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശ്ശികയല്ലെന്ന് മന്ത്രി ജി ആർ അനിൽ. കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പാ കുടിശ്ശികയില്ല. പിആർഎസ് വായ്പാ കുടിശ്ശിക കാരണം സിബിൽ സ്‌കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ല. പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും മന്ത്രി പറഞ്ഞു

കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ട്. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല. രണ്ട് ദിവസം അവധിയാണ്. അതു കഴിഞ്ഞ് മാധ്യമങ്ങളും കാര്യങ്ങൾ പരിശോധിക്കണം. സാധാരണ കർഷകർ ചെയ്യുമ്പോൾ വായ്പ നൽകാതിരിക്കാൻ ബാങ്ക് ജീവനക്കാർ സ്വീകരിച്ച ഒഴിവുകഴിവാണോ ഇതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
 

Share this story