അലൻസിയറുടെ പരാമർശം സ്ത്രീ വിരുദ്ധം, വില കുറഞ്ഞ വാക്കുകൾ: മന്ത്രി സജി ചെറിയാൻ
Sep 15, 2023, 15:24 IST

സംസ്ഥാന ചലചിത്ര അവാർഡ് വിതരണ ചടങ്ങിനിടെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ അലൻസിയർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അലൻസിയറിന്റെ അഭിപ്രായ പ്രകടനം സ്ത്രീവിരുദ്ധമാണ്. പുരസ്‌കാര സമർപ്പണ വേദിയിൽ പറഞ്ഞത് തീർത്തും വില കുറഞ്ഞ വാക്കുകളാണ്. സാംസ്‌കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു
പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയറുടെ പരാമർശം.ആൺ കരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു.