അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരം; അത്തരമൊരു വേദിയിൽ നടത്തരുതായിരുന്നുവെന്ന് മന്ത്രി ബിന്ദു

bindu

നടൻ അലൻസിയറിന്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്ഫുരണമാണ്. ഒരിക്കലും അത്തരമൊരു വേദിയിൽ നടത്താൻ പാടില്ലായിരുന്നു. നിർഭാഗ്യകരമായി പോയി. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തരമുള്ള ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാനാകൂ എന്നും മന്ത്രി പറഞ്ഞു

അതേസമയം 70 വയസ്സ് കഴിഞ്ഞവരെയും ഗസ്റ്റ് ലക്ചർ ആക്കാമെന്ന് ഉത്തരവിറക്കിയത് കോളേജ് എഡ്യൂക്കേഷൻ ഡയറക്ടറാണെന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അത് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

Share this story