ഏക സിവിൽ കോഡിനെ എതിർക്കുന്ന എല്ലാവരെയും ഒന്നിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും: മുരളീധരൻ
Jul 3, 2023, 11:53 IST

ഏക സിവിൽ കോഡിനെ എതിർക്കുന്ന എല്ലാവരെയും ഒന്നിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ മുരളീധരൻ എംപി. ദേശീയ തലത്തിൽ എല്ലാവരെയും യോജിപ്പിക്കും. എടുത്ത് ചാടി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയില്ല. ഒരു വിഷയത്തിൽ നിന്നും ഒളിച്ചോടില്ല. കോൺഗ്രസിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു
ഏക സിവിൽ കോഡിനെതിരായ പോരാട്ടത്തിൽ വർഗീയ കക്ഷികളൊഴികെ എല്ലാവരെയും ഭാഗമാക്കുമെങ്കിലും കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഏക സിവിൽ കോഡിൽ രാഹുൽ ഗാന്ധിക്ക് പോലും കൃത്യമായ നിലപാടില്ല. ദേശീയ തലത്തിൽ കോൺഗ്രസിന് വിശ്വസനീയമായ നിലപാടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.