കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും നവകേരള സദസിൽ അണിചേരണമെന്ന് എം വി ഗോവിന്ദൻ
Updated: Nov 17, 2023, 17:23 IST

കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും നവകേരള സദസിൽ അണിചേരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാൽവെപ്പാകും നവകേരള സദസെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധമടക്കം സംവദിക്കും. നവകേരള സൃഷ്ടിക്കെതിരെ നിൽക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു
നാളെ കാസർകോടാണ് നവകേരള സദസിന് തുടക്കമാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികൾ ഇന്നത്തോടെ പൂർത്തിയാക്കി കാസർകോടേക്ക് തിരിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനായുള്ള പ്രത്യേക ബസ് കാസർകോട് ഉടൻ എത്തും. അടുത്ത ഒരു മാസക്കാലം ഇതുതന്നെയാകും സംസ്ഥാനത്തിന്റെ ഭരണസിരാ കേന്ദ്രം