മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു; കലയെ കൊലപ്പെടുത്തിയത് കാറിനകത്തു വെച്ച്

kala

മാന്നാർ കൊലപാതകത്തിൽ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ട്. രണ്ടാം പ്രതി ജിനു കോലപ്പെടുത്തിയ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

കൊലപാതക വിവരം ലഭിച്ചത് മുഖ്യ സാക്ഷിയിൽ നിന്നെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയെപ്പറ്റിയും റിമാൻഡ് റിപ്പോർട്ടില്ല ഇല്ല. മൃതദേഹം മറവ് ചെയ്തത് എവിടെ എന്ന് അറിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം അവശിഷ്ടം കണ്ടെത്തി ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കും. ആയുധം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തണം. കൂടാതെ വാടകയ്ക്ക് എടുത്ത വാഹനം കണ്ടെത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2009 ഡിസംബർ ആദ്യ ആഴ്ചയാണ് കല കൊല്ലപ്പെട്ടതെന്ന് പ്രതി പ്രമോദ് മൊഴി നൽകി. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്.. അനിൽകുമാർ വിദേശത്തായിരുന്ന ഘട്ടത്തിൽ കുട്ടംപേരൂർ സ്വദേശിയെ അനിൽകുമാറിന്റെ ബന്ധുക്കൾ മർദിച്ചിരുന്നു. മർദിച്ചവരിൽ പ്രതി പ്രമോദും ഉണ്ടായിരുന്നു. സംഭവത്തിൽ കലയുടെ ആൺ സുഹൃത്തായ ആലപ്പുഴ കുട്ടംപേരൂർ സ്വദേശി ചോദ്യം ചെയ്തിരുന്നു.

വീട്ടിൽ നിന്ന് പോയ കല എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. കല ഭർതൃവീട്ടിൽ നിന്ന് പോയി ഒന്നര മാസത്തിന് ശേഷമാണ് വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിൽ എത്തുന്നത്. കൊലപാതകം നടന്നത് അനിൽ നാട്ടിലെത്തി 5 ദിവസത്തിനുള്ളിൽ എന്നാണ് നിഗമനം. അനിൽ കുമാർ എറണാകുളത്ത് എത്തി ജോലി സ്ഥലത്ത് കലയെ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തൽ.

Share this story