അർഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കും; പട്ടയം മിഷൻ ഉദ്ഘാടനം 25ന്: റവന്യു മന്ത്രി

rajan

സംസ്ഥാനത്ത് അർഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കാൻ ലക്ഷ്യമിടുന്ന പട്ടയം മിഷൻ ഏപ്രിൽ 25ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭൂമിക്ക കൈവശാവകാശ രേഖകൾ ലഭിക്കാത്ത നിരവധി പേരുണ്ട്. ഇത് പരിഹരിക്കാൻ എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 140 നിയോജക മണ്ഡലങ്ങളിലും യോഗം ചേരുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു

വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യാൻ കഴിയുന്ന ശ്രദ്ധേയമായ ഇടപെടലാണ് പട്ടയം മിഷനിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി അറിയിച്ചു. ദീർഘകാലമായി ഭൂമി കൈവശം വെച്ചിരിക്കുന്ന പാവപ്പെട്ടവർക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കുന്നതിന് ഏതെങ്കിലും നിയമങ്ങൾ തടസ്സമാണെങ്കിൽ ഭൂപരിഷ്‌കരണ നിയമത്തിനും ഭൂപതിവ് ചട്ടത്തിനും കോട്ടം വരുത്താതെ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
 

Share this story