അള്ളാഹുവും ഗണപതിയും വിശ്വാസപ്രമാണങ്ങളുടെ ഭാഗം; മിത്ത് ആണെന്ന് പറഞ്ഞിട്ടില്ല: എംവി ഗോവിന്ദൻ
Aug 4, 2023, 15:49 IST

അള്ളാഹവും ഗണപതിയും വിശ്വാസപ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
വിവാദത്തിൽ വിഡി സതീശനും കെ സുരേന്ദ്രനും ഒരേ നിലപാടാണ്. സിപിഎം വർഗീയ ധ്രൂവീകരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധമാണ്. സതീശന്റെ മനസ്സിനുള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകൾ അറിഞ്ഞോ അറിയാതെയോ ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.