ആലുവയിലെ കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവം നീതികരിക്കാനാകാത്തതെന്ന് അൻവർ സാദത്ത്

anwar

ആലുവയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പണം തട്ടിയ സംഭവത്തിൽ പ്രതികരിച്ച് ആലുവ എംഎൽഎ അൻവർ സാദത്ത്. കുടുംബത്തിന്റെ പണം തട്ടിയെടുത്തത് നീതികരിക്കാൻ പറ്റാത്ത കാര്യമാണെന്നും പണം കുടുംബത്തിന് നൽകിയെന്ന് പറഞ്ഞ് മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീർ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്ന് അൻവർ സാദത്ത് പറഞ്ഞു

തട്ടിപ്പ് നടന്നയുടനെ പോലീസിൽ പരാതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. മുനീർ കോൺഗ്രസ് പ്രവർത്തകനല്ലെന്നും എന്നാൽ ഭാര്യ കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണെന്നും അൻവർ സാദത്ത് പറഞ്ഞു. അതേസമയം സംഭവം വിവാദമായതോടെ പണം തിരികെ നൽകി മുനീർ തലയൂരിയിരുന്നു. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് കുടുംബം അറിയിച്ചു.
 

Share this story