ആലുവ പീഡനം: കുട്ടി അപകടനില തരണം ചെയ്തു; പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്ന് പോലീസിനോട്

aluva

ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയായ കുട്ടി അപകടനില തരണം ചെയ്തുവെന്ന് പോലീസ്. കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രദേശവാസികൾ കൃത്യ സമയത്ത് തെരച്ചിലിന് ഇറങ്ങിയതിനാലാണ് കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്. പ്രതിയെ കണ്ടാൽ തിരിച്ചറിയാനാകുമെന്ന് കുട്ടി പറഞ്ഞിട്ടുണ്ട്

കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാൻ തയ്യാറാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഒടുവിൽ സമീപത്തെ പാടത്ത് വസ്ത്രമില്ലാത്ത നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
 

Share this story