ആലുവ പീഡനം: കുട്ടിയുടെ മാതാപിതാക്കൾക്ക് നിയമസഹായം ഉറപ്പ് വരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
Updated: Sep 7, 2023, 15:01 IST

ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡയറക്ടർ എസ് ഷാനവാസിന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും. ബീഹാർ സ്വദേശികൾ ആണ് കുട്ടിയുടെ മാതാപിതാക്കൾ. കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നൽകും. കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.