ആലുവ കൊലപാതകം: പ്രതി അസഫാകിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Updated: Jul 30, 2023, 12:37 IST

ആലുവയിൽ അഞ്ച് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാകിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇയാളെ ജയിലിലേക്ക് മാറ്റും. പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നാളെ നൽകും. ഇതിന് ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യും
വൈദ്യപരിശോധനകൾക്ക് ശേഷമാണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കൊലപാതകം, പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഒമ്പത് വകുപ്പുകളാണ് അസഫാകിനെതിരെ ചുമത്തിയത്. കേസ് പോക്‌സോ കോടതിയിലേക്ക് മാറ്റും