ആലുവ കൊലപാതകം: അസഫാക് ആലത്തെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും
Aug 3, 2023, 11:35 IST

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസഫാക് ആലത്തെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് മലയാളം അറിയില്ല എന്ന് പറഞ്ഞതിനാൽ ഭോജ്പുരി ഭാഷയിലാണ് ചോദ്യം ചെയ്യുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. കുറ്റബോധം ഇല്ലാത്തവണ്ണമാണ് പ്രതി പെരുമാറുന്നതെന്ന് പൊലീസ് പറഞ്ഞു.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറയുന്നത്. അസ്ഫാക്കിന്റെ കയ്യിലുള്ളത് ആധാർ കാർഡിന്റെ കളർ ഫോട്ടോകോപ്പി മാത്രമാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ അന്വേഷിച്ചപ്പോഴാണ് പ്രതിക്കെതിരെ ഉത്തർപ്രദേശിലെ ഗാസിപൂരിൽ പോക്‌സോ കേസ് ഉണ്ടെന്ന് വ്യക്തമായത്.