ആലുവ കൊലപാതകം: പ്രതിക്കുള്ള ശിക്ഷ വിധിക്കുക ശിശു ദിനത്തിൽ

ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിന്റെ ശിക്ഷ ശിശുദിനമായ നവംബർ 14ന് വിധിക്കും. പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ജീവിതകാലം മുഴുവൻ അസ്ഫാക് ആലമിനെ ജയിലിൽ ഇട്ടാലും പരിവർത്തനമുണ്ടാകില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു
എന്നാൽ പ്രതിയുടെ ചെറിയ പ്രായം മാനസാന്തരത്തിനുള്ള സാധ്യത കണക്കാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. കേസിൽ പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം അടക്കം ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. ജൂലൈ 28നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.
ബീഹാർ സ്വദേശിനികളുടെ മകളായ അഞ്ച് വയസ്സുകാരിയെ ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ആലുവ മാർക്കറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് 34ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.