ആലുവ പീഡനക്കേസ് പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സൂചന; മോഷണക്കേസുകളിലും പ്രതി

Aluva

ആലുവയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ നിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. മൊബൈൽ ഫോൺ മോഷണം അടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് വിവരം. 

പീഡനത്തിന് ഇരയായ കുട്ടിയും കുട്ടിയെയും കൊണ്ട് ഇയാൾ പോകുന്നത് കണ്ട ദൃക്‌സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളിയുടെ മകളായ എട്ട് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
 

Share this story