ആലുവ പീഡനം: പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ സുരേന്ദ്രൻ

ആലുവ പീഡനം: പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ സുരേന്ദ്രൻ
ആലുവയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ക്രൂരമായ സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ട് കഴിഞ്ഞു. പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു
വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്ക് രക്ഷയില്ലെന്ന അവസ്ഥയായി കഴിഞ്ഞു. ആലുവയിൽ അഞ്ചര വയസ്സുകാരിയെ പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് അടുത്ത ഹൃദയഭേദകമായ വാർത്ത വന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സർക്കാർ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാർക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.