ആലുവ പീഡനം: പോലീസിനെ കണ്ട് പുഴയിൽ ചാടിയെ പ്രതിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

aluva

ആലുവയിൽ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ. പോലീസിനെ കണ്ട് ഇയാൾ പുഴയിലേക്ക് ചാടിയിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. 

മാർത്താണ്ഡ വർമ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിലാണ് പ്രതി ഒളിച്ചിരുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് പ്രതിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയത്.
 

Share this story