ആലുവ പീഡനക്കേസ്: ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളായ രണ്ട് പേർ കൂടി പ്രതികളായേക്കും

aluva

ആലുവയിൽ ഒമ്പത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പ്രതികൾ ആയേക്കും. കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് ഇവർ. ക്രിസ്റ്റിൻ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത് ഇവരാണ്. പെൺകുട്ടിയുടെ വീട്ടിൽ അച്ഛൻ ഇല്ലെന്ന വിവരം ക്രിസ്റ്റിനോട് പറഞ്ഞതും ഇവരാണെന്ന് പോലീസ് സംശയിക്കുന്നു

പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. അതേസമയം പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എറണാകുളം പോക്‌സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
 

Share this story