തൃശ്ശൂരിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

ambulance
തൃശ്ശൂർ എറവിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്ന് വയസ്സുകാരൻ മകൻ അദ്രിനാഥ്, നീതുവിന്റെ പിതാവ് കണ്ണൻ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർക്കും ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും കാര്യമായ പരുക്കുകളില്ല.
 

Share this story