പിലാത്തറയിൽ 11 വയസ്സുകാരിയെ തെരുവ് നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു; കാലിന് ഗുരുതര പരുക്ക്
Jul 23, 2023, 14:43 IST

കണ്ണൂർ പിലാത്തറയിൽ 11 വയസ്സുള്ള പെൺകുട്ടിയെ തെരുവ് നായക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. ആറാം ക്ലാസ് വിദ്യാർഥിനി ആയിഷക്ക് ആക്രമണത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്രസയിൽ നിന്നും മടങ്ങി വരുന്നതിനിടെയാണ് പിലാത്തറ മേരി മാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ആയിഷയെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് നായ്ക്കളെ ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.