ഒരു അപകടം ഏത് സമയത്തും പ്രതീക്ഷിക്കുന്നു, ഭീഷണിയുണ്ട്; ദിലീപിനെതിരെ ബാലചന്ദ്രകുമാർ

balachandra

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാർ വീണ്ടും രംഗത്ത്. ദിലീപ് കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി. ദിലീപിന്റെ അഭിഭാഷകൻ വിചാരണ ബോധപൂർവം നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു

കേസിൽ നാൽപത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂർണമായും കോടതിയിൽ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂർത്തിയാക്കിയത്. വിസ്താരത്തിന് എത്തിയപ്പോൾ കോടതി മുറ്റത്ത് ദിലീപിന്റെ ആളുകളെ കണ്ടു. ഇത് കോടതിയെ അറിയിച്ചപ്പോൾ തനിക്ക് സുരക്ഷ ഒരുക്കി. എനിക്കെതിരെ ഇപ്പോഴും ഭീഷണി തുടരുന്നുണ്ട്. സ്വാധീനിക്കാനും പ്രതിഭാഗം ശ്രമിച്ചു. ഒരു അപകടം ഏത് സമയത്തും പ്രതീക്ഷിക്കുന്നുണ്ട്. ഭയമുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
 

Share this story