മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്
Jul 12, 2023, 16:40 IST

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
കൊട്ടാരക്കര ആശുപത്രിയിൽ നിന്ന് രോഗിയുമായി പോയ ആംബുലൻസിലാണ് വാഹനം കൂട്ടിയിടിച്ചത്. ഡ്രൈവർക്കും രോഗിക്കും കൂട്ടിരിപ്പുകാരനുമാണ് പരുക്കേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനം യാത്ര തുടർന്നത്.