കോട്ടയം നീണ്ടൂരിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം; 23കാരൻ കുത്തേറ്റ് മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

murder

കോട്ടയം നീണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ്(23) മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്

ഇന്നലെ രാത്രി 10 മണിയോടെയാണ് ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അശ്വിനെയും അനന്തുവിനെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിൻ മരിച്ചു. അനന്തു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
 

Share this story