കോഴിക്കോട് നാദാപുരത്ത് ഡോക്ടർക്ക് നരെ കയ്യേറ്റ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

doc
കോഴിക്കോട് നാദാപുരത്ത് ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികളാണെന്നാണ് വിവരം. ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കം ചുമത്തി പോലീസ് കേസെടുത്തു.
 

Share this story