പ്രസവിച്ച് കിടന്ന യുവതിയെ നഴ്‌സിന്റെ വേഷം ധരിച്ചെത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിന്റെ കാമുകി പിടിയിൽ

Rafi Police

പ്രസവിച്ച് കിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പിടിയിൽ. പരുമല സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. കായംകുളം സ്വദേശി അനുഷയാണ്(25) പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെയാണ്(25) ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്‌നേഹയുടെ ഭർത്താവ് അരുണിന്റെ കാമുകിയാണ് അനുഷ

പ്രസവ ശേഷം വെള്ളിയാഴ്ച രാവിലെ സ്‌നേഹയെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ നിറം മാറ്റമുള്ളതിനാൽ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തിരുന്നില്ല. സ്‌നേഹയും മാതാവും മുറിയിൽ കാത്തിരിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ നഴ്‌സിന്റെ ഓവർകോട്ട് ധരിച്ച യുവതി ഇവരുടെ മുറിയിലെത്തി, കുത്തിവെപ്പ് എടുക്കാൻ വന്നതാണെന്ന് പറഞ്ഞു

സ്‌നേഹയെ ഡിസ്ചാർജ് ചെയ്തതാണെന്നും ഇനിയെന്തിനാണ് കുത്തിവെപ്പെന്നും മാതാവ് ചോദിച്ചു. എന്നാൽ ഒരെണ്ണം കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യിൽ പിടിച്ച് കുത്താൻ ശ്രമിച്ചു. എന്നാൽ സിറിഞ്ചിൽ മരുന്നുണ്ടായിരുന്നില്ല. ഇതോടെ മാതാവ് ബഹളം വെക്കുകയായിരുന്നു. ഇതോടെ ആശുപത്രി ജീവനക്കാർ ഓടിയെത്തി യുവതിയെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.
 

Share this story