ആശുപത്രിയില്‍ സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

Rafi Rape

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വര്‍ക്കല ഇടവ സ്വദേശി ഷമീറിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇയാൾ.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വാര്‍ഡില്‍ നിന്ന് രാത്രി പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. രാത്രി കുട്ടി പുറത്തിറങ്ങിയ തക്കം നോക്കി പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഷെമീറിന്റെ ഭാര്യയും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബോംബെ ഷമീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 21 കേസുകളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മോഷണക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ്.

Share this story