കാസർകോട് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി
Jul 2, 2023, 10:58 IST

കാസർകോട് വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി ചൗക്കാർ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ തനിച്ച് താമസിക്കുന്ന തോമസിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. പ്രദേശത്ത് അഴുകിയ മണം പടർന്നതോടെ കഴിഞ്ഞ ദിവസം സമീപവാസികൾ പരിശോധന നടത്തി
തോമസിന്റെ വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.