രണ്ട് ദിവസം മുമ്പ് കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

unnikrishnan

ചാലിശ്ശേരി ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്ന് കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്ണനാണ്(77) മരിച്ചത്

29ാം തീയതി വൈകുന്നേരം നാല് മണിയോടെ മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിന് ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
 

Share this story