വൃദ്ധയെ വീട്ടിൽ കയറി ആക്രമിച്ച് ഒമ്പത് പവൻ സ്വർണാഭരണം കവർന്നു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Jul 31, 2023, 08:24 IST

വീടിനുള്ളിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ താലി മാലയടക്കം ഒമ്പത് പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ബിജുകുമാർ ചെല്ലപ്പനാണ്(49) അറസ്റ്റിലായത്. ഇയാൾ ഓട്ടോ റിക്ഷ ഡ്രൈവറാണ്. എവൂർ തെക്ക് ശ്രീകൃഷ്ണ ഭവനിൽ രാധമ്മ പിള്ളയെയാണ്(73) ഇയാൾ ആക്രമിച്ചത്. തലയ്ക്കും കൈ കാലുകൾക്കും പരുക്കേറ്റ രാധമ്മ ചികിത്സയിലാണ്
അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ പിൻവാതിലൂടെ കടന്നുകയറി ബിജു കുമാർ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തുകയും വായിൽ തുണി തിരുകി തല തറയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് കൈ കൈലുകളിൽ ചവിട്ടി പരുക്കേൽപ്പിച്ച ശേഷം മൂന്നര പവൻ തൂക്കം വരുന്ന താലി മാലയും അഞ്ചരപ്പവൻ തൂക്കം വരുന്ന വളകളും ഊരിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.