കുറ്റിപ്പുറത്ത് ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികക്ക് ദാരുണാന്ത്യം

suicide
കുറ്റിപ്പുറത്ത് ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികക്ക് ദാരുണാന്ത്യം. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് (65) മരിച്ചത്. തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയും ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയിൽവേ സ്‌റ്റേഷനിലെത്തിയത്.
 

Share this story