കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ വയോധിക മരിച്ചു

kalyani

കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂർ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. മുത്താമ്പി റോഡിൽ നായാടൻപുഴക്ക് സമീപത്താണ് അപകടം നടന്നത്. ദേശീയപാതയുടെ നിർമാണ ചുമതലയുള്ള വഗാഡ് കമ്പനിയുടെ ടോറസ് ലോറിയുടെ ചക്രമാണ് ഊരിത്തെറിച്ചത്

റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കല്യാണിയുടെ ദേഹത്താണ് ടയർ പതിച്ചത്. കല്യാണിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സക്കിടെ ഇന്നുച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
 

Share this story