അനിൽ ആന്റണി ദുഃഖിക്കേണ്ടി വരും; എ കെ ആന്റണിയോട് കാണിച്ചത് നിന്ദ: സതീശൻ

satheeshan

അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിനോ പോഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. 

അനിൽ ആന്റണി ബിജെപിയുടെ കെണിയിൽ വീഴരുതായിരുന്നു. ബിജെപി ബാന്ധവത്തിന് കാരണമായി തീർത്തും വിചിത്രമായ കാര്യങ്ങളാണ് അനിൽ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ തീരുമാനത്തിൽ അനിൽ ആന്റണി പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സതീശൻ പറഞ്ഞു

എ കെ ആന്റണിയോട് മകനെന്ന നിലയിൽ അനിൽ കാണിച്ചത് നിന്ദയാണ്. മരണം വരെ കോൺഗ്രസുകാരനും സംഘ്പരിവാർ വിരുദ്ധനുമായിരിക്കുമെന്ന് എ കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകൻ ബിജെപിയിൽ ചേർന്നു എന്നതു കൊണ്ട് ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദർശ ധീരതക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.
 

Share this story