മുതലപ്പൊഴിയിൽ വീണ്ടും അപകടം: 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു, രക്ഷാപ്രവർത്തനം തുടരുന്നു

muthala

മുതലപ്പൊഴിയിൽ വീണ്ടും അപകടം. 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനത്തിന് പോകവെ ശക്തമായ തിരമാലയിൽ പെട്ട് വള്ളം മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികലും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. 16 പേരെയും രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ

അപകടത്തിൽ പരുക്കേറ്റ രണ്ട് പേരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കഹാർ, റൂബിൻ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
 

Share this story