മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞു, തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

boat

മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാലുപേരും നീന്തി രക്ഷപ്പെട്ടു. അതിശകതമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പരിക്കില്ല.

Share this story