മുതലപ്പൊഴിയിൽ വീണ്ടും അപകടം; നാല് പേരുമായി പോയ ചെറുവള്ളം മറിഞ്ഞു, തൊഴിലാളികൾ സുരക്ഷിതർ

boat

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം അപകടത്തിൽപ്പെട്ട് ഇന്ന് രാവിലെ നാല് പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. പൊഴുമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലിൽ വീണെങ്കിലും ഉടൻ നീന്തിക്കയറി. 

മത്സ്യബന്ധന വകുപ്പിന്റെ ബോട്ടിൽ ഉടനെ ഹാർബറിലെത്തിച്ച് ബിജുവിന് പ്രാഥമിക ശുശ്രൂഷകൾ നൽകി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്.
 

Share this story