സംസ്ഥാനത്ത് വീണ്ടും പനി മരണം; വിതുര സ്വദേശിയായ സ്ത്രീ മരിച്ചു
Jul 4, 2023, 11:17 IST

സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് അടുത്തിടെ നിരവധി പനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
എലിപ്പനി, ഡങ്കിപ്പനി, എച്ച് 1 എൻ 1 കേസുകൾ സംസ്ഥാനത്ത് വർധിക്കുകയാണ്. പനി ലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ എത്രയും വേഗം ഡോക്ടറെ സമീപിക്കാൻ ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.