സംസ്ഥാനത്ത് വീണ്ടും പനി മരണം: വയനാട്ടിൽ എച്ച് 1 എൻ 1 ബാധിച്ച സ്ത്രീ മരിച്ചു
Jul 5, 2023, 14:43 IST

സംസ്ഥാനത്ത് വീണ്ടും പനി മരണം. എച്ച് 1 എൻ 1 പനി ബാധിച്ച് മധ്യവയസ്‌ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷയാണ്(48) മരിച്ചത്. കടുത്ത ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 30ന് ആയിഷക്ക് എച്ച് എൻ എൻ വൺ സ്ഥിരകീരിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ തിരുവനന്തപുരം വിതുരയിലും പനി ബാധിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു.