മണിപ്പൂരിൽ മറ്റൊരു കൂട്ടബലാത്സംഗ കേസ്; 37കാരിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
Aug 10, 2023, 11:34 IST

മണിപ്പൂരിൽ മറ്റൊരു കൂട്ടബലാത്സംഗ പരാതി കൂടി. മെയ് 3ന് നടന്ന സംഭവത്തിൽ ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 37കാരിയാണ് പരാതി നൽകിയത്. ചുരാചന്ദ്പൂരിലാണ് സംഭവം. ആറ് കുകി യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ച്യെതെന്ന് മെയ്തി യുവതി നൽകിയ പരാതിയിൽ പറയുന്നു
നേരത്തെ രണ്ട് കുകി യുവതികളെ മെയ്തി ജനക്കൂട്ടം നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അന്താരാഷ്ട്രതലത്തിൽ തന്നെ വ്യാപകമായ വിമർശനങ്ങൾക്കാണ് ഇത് വഴിവെച്ചത്.
മണിപ്പൂരിൽ സംഘർഷം നൂറാം ദിവസം കടക്കുമ്പോഴും അതിരൂക്ഷമായി തുടരുകയാണ്. ഇതിനോടകം 160ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി യുവതികളാണ് ബലാത്സംഗം അടക്കമുള്ള അതിക്രമങ്ങൾക്ക് ഇരകളായത്.