കേരളത്തിന് മറ്റൊരു വന്ദേഭാരത് കൂടി; എറണാകുളം-മംഗലാപുരം റൂട്ടിലെന്ന് സൂചന

vande

കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് കൂടി എത്തുന്നു. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് കൈമാറും. മംഗലാപരും-എറണാകുളം റൂട്ടിലാകും പുതിയ വന്ദേഭാരത് എന്നാണ് സൂചന. ഡിസൈൻ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. 

രാവിലെ ആറ് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് 12 മണിയോടെ എറണാകുളത്ത് എത്തുന്ന രീതിയിലാകും ട്രെയിനിന്റെ ക്രമീകരണം. ഉച്ചയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് തിരിച്ച് ഏഴ് മണിയോടെ തിരികെ മംഗലാപുരത്ത് എത്തിച്ചേരും. ഇതിൽ ഔദ്യോഗികമായ അറിയിപ്പ് വരേണ്ടതുണ്ട്

വന്ദേഭാരത് ഓറഞ്ച് നിറത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ട്രെയിൻ തന്നെ കേരളത്തിന് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിന് ഒരു വന്ദേഭാരത് കൂടി നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
 

Share this story