മരുതോങ്കര ജാനകിക്കാടിന് സമീപം മറ്റൊരു കാട്ടുപന്നിയെ കൂടി ചത്ത നിലയിൽ കണ്ടെത്തി
Updated: Sep 14, 2023, 15:10 IST

മരുതോങ്കര ജാനകിക്കാടിന് സമീപം കാട്ടുപന്നിയെ വീണ്ടും ചത്ത നിലയിൽ കണ്ടെത്തി. പന്നിയുടെ ജഡം അഴുകിയ നിലയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. മരുതോങ്കരയിൽ ഇന്നലെയും കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ മേഖലയിൽ തന്നെ കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തുന്നത് സംശയമുണ്ടാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.