ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനത്തിന് പുറമെ വിവാഹ വാഗ്ദാനം നൽകിയും രേഷ്മ തട്ടിയത് ലക്ഷങ്ങൾ

reshma

ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതിക്കെതിരെ വിവാഹ തട്ടിപ്പ് പരാതിയും. ആലത്തൂർ വെങ്ങന്നൂർ സ്വദേശി രേഷ്മ രാജപ്പനെന്ന 26കാരിയെ കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പരാതികളാണ് രേഷ്മക്കെതിരെ ഉയർന്നിരിക്കുന്നത്. 

കോട്ടയത്ത് വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസും രേഷ്മ രാജപ്പനെതിരെയുണ്ട്. കോട്ടയം കറുകച്ചാൽ, തൃശ്ശൂർ ഗുരുവായൂർ, പാലക്കാട് നോർത്ത്, വടക്കഞ്ചേരി, നെന്മാറ പോലീസ് സ്‌റ്റേഷൻ പരിധികളിലായി നിരവധി പേരാണ് രേഷ്മയുടെ തട്ടിപ്പിന് ഇരയായത്. 25 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം

ആലത്തൂരിൽ നിന്ന് മാത്രം മൂന്ന് പരാതികളാണ് ലഭിച്ചത്. വെങ്ങന്നൂർ സ്വദേശീ പ്രവീഷിൽ നിന്ന് രണ്ട് തവണകളിലായി പത്ത് ലക്ഷം രൂപയും വെങ്ങന്നൂർ സ്വദേശി ബാലന്റെ മകൾ മഞ്ജുഷയിൽ നിന്ന് അഞ്ചര ലക്ഷം രൂപയും ആലത്തൂർ കുനിശ്ശേരി മുല്ലക്കൽ സുശാന്തിന്റെ കൈയിൽ നിന്ന് 2.70 ലക്ഷം രൂപയുമാണ് യുവതി തട്ടിയെടുത്തത്.
 

Share this story