എം ജി വിസി നിയമനം: സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പാനൽ നൽകിയെന്ന് മന്ത്രി ബിന്ദു

bindu

എംജി സർവകലാശാല വി സി നിയമനത്തിൽ സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പാനൽ ഗവർണർക്ക് നൽകിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ സർക്കാർ നിസഹായരാണ്. നിയമസഭ പാസാക്കിയ ബില്ല് ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു

ആദ്യം ഗവർണർക്ക് നൽകിയത് സാബു തോമസിന്റെ പേരായിരുന്നു. ഗവർണർ മൂന്ന് സീനിയർ പ്രൊഫസർമാരുടെ പേരാണ് ചോദിച്ചത്. സർക്കാരിന് സാബു തോമസിനെ നിയമിക്കാനാണ് താത്പര്യമെന്ന് ഗവർണറെ അറിയിച്ചിരുന്നു. സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പട്ടിക നൽകിയിട്ടുണ്ട്. അതിൽ ഉടൻ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
 

Share this story