പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ

governor

പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. പ്രിയ വർഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് ഇന്നലെ ഗവർണർ പറഞ്ഞിരുന്നു

വിധിയിൽ വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ഗവർണർ തുടർ ചോദ്യങ്ങളോട് ക്ഷുഭിതനായിരുന്നു. കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിന് അനുകൂലമായി ഇന്നലെയാണ് ഹൈക്കോടതി വിധി വന്നത്. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
 

Share this story