പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്

priya

കണ്ണൂർ സർവകലാശാലയിൽ അസോ. പ്രൊഫസർ തസ്തികയിൽ നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയുണ്ടെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് യുജിസി ആവശ്യപ്പെട്ടേക്കും. കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്. 

അതേസമയം പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂർ സർവകലാശാലക്ക് സ്റ്റാൻഡിംഗ് കൗൺസിൽ നിയമോപദേശം നൽകി. കോടതി ഉത്തരവോടെ ഗവർണറുടെ സ്‌റ്റേ ഇല്ലാതായെന്നും നിയമോപദേശത്തിൽ പറയുന്നു.
 

Share this story