പുരാവസ്തു തട്ടിപ്പ് കേസ്: ഐ ജി ലക്ഷ്മണിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു
Aug 24, 2023, 08:18 IST

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്ണിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മോൻസണിന്റെ കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മൺ എന്നും ഗൂഢാലോചനയിൽ ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
മോൻസൺ കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല. എന്നാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്മണിനെയും പുറത്താക്കിയത്.