പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല; സമയം നീട്ടി ചോദിക്കും

sudhakaran

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് സുധാകരൻ ഇ ഡിയെ അറിയിക്കും. സമയം നീട്ടി ചോദിക്കാനാണ് തീരുമാനം. കേസിൽ മുൻ ഡി ഐ ജി എസ് സുരേന്ദ്രനും ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. 

ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എസ് സുരേന്ദ്രൻ ഇ ഡിയെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് സുരേന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മോൻസൺ മാവുങ്കൽ പലപ്പോഴായി സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിരുന്നു. ഇത് സംബന്ധിച്ചുള്ള രേഖകൾ പരാതിക്കാർ ഇഡിക്ക് നൽകിയിട്ടുണ്ട്.
 

Share this story