വാക്കുതർക്കം; കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ചു കൊന്നു

police line

കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവർ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെയോടെ മാനന്തവാടി ചുരത്തിൽവച്ചാണ് സംഭവമുണ്ടായത്. ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ജാക്കി ലിവർ ഉപയോഗിച്ച് നിഷാദ് സിദ്ദിഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Share this story