അരിക്കൊമ്പൻ കമ്പം ടൗണിൽ: പരാജയപ്പെട്ട പരീക്ഷണം വരുത്തിവെച്ച ദുരന്തമെന്ന് ജോസ് കെ മാണി
May 27, 2023, 11:07 IST

അരിക്കൊമ്പൻ ദൗത്യം വനംവകുപ്പിന്റെ പരാജയപ്പെട്ട പരീക്ഷണമായിരുന്നുവെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. അരിക്കൊമ്പൻ കമ്പം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിലടക്കം പരാജയപ്പെട്ട പരീക്ഷണമാണ്. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണം. വന്യ മൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.